ചെറുകര: ജില്ലയിലെ പ്രഥമ എ ഗ്രേഡ് ഗ്രന്ഥാലയമായ റിനൈസൻസ് ലൈബ്രറി 71-ാം വാർഷികം ആഘോഷിച്ചു.
വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല ഉദ്ഘാടനം ചെയ്തു. പ്രേമരാജ് ചെറുകര അധ്യക്ഷത വഹിച്ചു. ലൈബ്രറിയിലെ അക്ഷരക്കളരി സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം സത്യവതിയും സയൻസ് ക്ലബ് താലൂക്ക് ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി പി.ടി. സുഭാഷും ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സുമയ്യ, ബുഷ്റ കോന്പി, പൊതുപ്രവർത്തകൻ ജുനൈദ് കൈപ്പാണി, ലൈബ്രറി രക്ഷാധികാരി മംഗലശേരി മാധവൻ എന്നിവർ പ്രസംഗിച്ചു.
ലൈബ്രറി സെക്രട്ടറി എം.ജെ. ഷിബി റിപ്പോർട്ട് അവതരിപ്പിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ഐ.വി. ജോസഫ് ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ ലൈബ്രേറിയൻ എം. ഹരീന്ദ്രൻ ഏറ്റുവാങ്ങി.
കെ. സാജിഷ് സംവിധാനം ചെയ്ത "വിക്കൽ നിർത്തി എങ്ങനെ വിനിമയം സാധ്യമാക്കാം' എന്ന ഏകാങ്ക നാടകം ബാലവേദി കുട്ടികൾ അവതരിപ്പിച്ചു.
മറ്റു കലാപരിപാടികൾ നടന്നു. സി.ജി. പ്രത്യുഷ് ഐ.വി. ജോസഫ് എന്നിവർ സംസാരിച്ചു.